രാജ്യത്ത് സംവരണം തുടരുമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് സംവരണം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുല്യത ഉണ്ടാകുന്നത് വരെ പിന്നാക്കക്കാർക്ക് സംവരണാനുകൂല്യം ലഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. എല്ലാ ജന വിഭാഗങ്ങൾക്കും പ്രാഥമിക സൗകര്യങ്ങൾ എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മോദി. പുതിയ സബദ് വ്യവസ്ഥയ്ക്ക് അനുസൃതമായി രാജ്യത്തെ ഗ്രാമങ്ങളെ സജ്ജമാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിന പ്രസം​ഗത്തിലാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇക്കാര്യം പറഞ്ഞത്