രാജ്യത്ത് 24 മണിക്കൂറിനിടെ 39,361 പേർക്കുകൂടി കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 39,361 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 416 പേർ മരിച്ചു. ഇതോടെ ആകെ മരണം 4,20,967 ആയി.

4,11,189 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോൾ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 35,968 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,05,79,106 ആയി.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്നലെ 18 ലക്ഷത്തിലധികം ഡോസ് വാക്സിൻ വിതരണം ചെയ്തു.

ഇതോടെ രാജ്യത്തെ ആകെ വാക്സിൻ വിതരണം 43.51 കോടി ഡോസായി