രാജ്യത്ത് 24 മണിക്കൂറിനിടെ 8,895 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് 24 മണിക്കൂറിനിടെ 8,895 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗികൾ കഴിഞ്ഞ ദിവസത്തേക്കാൾ 3.4 ശതമാനം വർധിച്ചു.
സുപ്രിംകോടതി മാർഗനിർദ്ദേശ പ്രകാരമുള്ള പഴയ മരണങ്ങൾ കൊവിഡ് കണക്കിൽ ഉൾപ്പെടുത്തിയതോടെ രാജ്യത്തെ പ്രതിദിന മരണസംഖ്യ കുത്തനെ ഉയർന്നു. 2,796 മരണങ്ങളാണ് 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത്. 2426 മരണം ബിഹാറിലും ,263 കേരളത്തിലും റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേർ പൂർണമായും വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.