രാത്രികാലങ്ങളിൽ അപകടങ്ങൾ വർധിച്ചുവരുന്നതായി പോലീസ്

തിരുവനന്തപുരം: രാത്രികാലങ്ങളിൽ അപകടങ്ങൾ വർധിച്ചുവരുന്നതായി പോലീസ്. ഹൈ ബീം ഹെഡ് ലൈറ്റ്കളുടെ പ്രകാശം കണ്ണില്‍ വീണ് ഡ്രൈവറുടെ കാഴ്ച്ച മറഞ്ഞുണ്ടാകുന്ന അപകടങ്ങളിലാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. രാത്രിയില്‍ വാഹനം ഓടിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റില്‍ നിന്നുള്ള പ്രകാശം. അതുകൊണ്ടുതന്നെ രാത്രി യാത്രകളില്‍ ഓവര്‍ടേക്ക് ചെയ്യുമ്പോഴും വളവുകളിലും ഡിം – ബ്രൈറ്റ് മോഡുകള്‍ ഇടവിട്ട് ചെയ്യുന്നത് അപകടം ഒഴിവാക്കാന്‍ സഹായകമാണെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.

കുറിപ്പ്:

വാഹനങ്ങളിലെ ഡിം – ബ്രൈറ്റ് സംവിധാനം കൃത്യമായി ഉപയോഗിക്കണ്ടതല്ലേ എന്ന് ചോദിച്ചാല്‍ ഞാന്‍ മാത്രമല്ല അവരും ഡിം അടിക്കുന്നില്ലല്ലോ എന്ന ഡയലോഗ് ആണ് പലരുടെയും മറുപടി. രാത്രിയില്‍ വാഹനം ഓടിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റില്‍ നിന്നുള്ള പ്രകാശം. ഹൈ ബീം ഹെഡ് ലൈറ്റ്കളുടെ പ്രകാശം കണ്ണില്‍ വീണ് ഡ്രൈവറുടെ കാഴ്ച്ച മറഞ്ഞുണ്ടാകുന്ന അപകടങ്ങളും വര്‍ധിച്ചു വരുന്നു. രാത്രി യാത്രകളില്‍ ഓവര്‍ടേക്ക് ചെയ്യുമ്പോളും വളവുകളിലും ഡിം – ബ്രൈറ്റ് മോഡുകള്‍ ഇടവിട്ട് ചെയ്യുക. അതിലൂടെ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയുവാന്‍ കഴിയുന്നു.