രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍. അത്യാവശ്യമല്ലാത്ത പക്ഷം രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.
മാസ്‌കും സാമൂഹിക അകലം പാലിക്കലും ഉറപ്പാക്കും. ഇതിനായി നാളെ മുതല്‍ ഫെബ്രുവരി പത്ത് വരെ 25000 പൊലീസുകാരെ നിരീക്ഷണത്തിന് നിയോഗിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് ടെസ്‌റ്റുകളുടെ എണ്ണം പ്രതിദനം ഒരുലക്ഷമായി വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. അടഞ്ഞ ഹാളുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. നിലവില്‍ വിന്യസിച്ചിട്ടുള്ള സെക്‌ടറല്‍ മജിസ്‌ട്രേറ്റുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും