രാമക്ഷേത്ര നിര്‍മാണത്തിന് ഏഴുലക്ഷം രൂപ സംഭാവന നല്‍കി എന്‍.എസ്.എസ്

കോട്ടയം: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് സഹായവുമായി എൻഎസ്എസ്. ഏഴ് ലക്ഷം രൂപയാണ് എൻഎസ്എസ് സംഭാവന നൽകിയത്. സ്വന്തം നിലയ്ക്കാണ് സംഭാവന നൽകിയതെന്നാണ് എൻഎസ്എസിന്റെ വിശദീകരണം.

മണി ട്രാൻസ്ഫർ വഴിയാണ് എസ് ബി ഐയുടെ അയോധ്യ ബ്രാഞ്ചിലെ രാമക്ഷേത്ര തീർത്ഥ എന്ന അക്കൗണ്ടിലേക്ക് എൻഎസ്എസ് പണം നൽകിയത്.