രാമന്തളിയിലെ ഓട്ടോ ഡ്രൈവറായ യുവാവിന്റെ മൃതദേഹം ഏഴിമല റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി

രാമന്തളിയിലെ ഓട്ടോ ഡ്രൈവറായ യുവാവിന്റെ മൃതദേഹം ഏഴിമല റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ കണ്ടെത്തി.രാമന്തളി വടക്കുമ്പാട് പള്ളിക്കത്തോടിന് സമീപത്തെ എം.സി.അന്‍വറിന്റെ(27) മൃതദേഹമാണ്
കണ്ടെത്തിയത്.

തിങ്കളാഴ്ച്ച രാവിലെ വഴിയാത്രക്കാരാണ്
റെയില്‍വേ ഗേറ്റിന് സമീപത്തെ പ്ലാറ്റ്ഫോമിനരികിലെ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റിഇയാളുടെ ഓട്ടോ റെയില്‍വേ ഗേറ്റിനരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഒരുവര്‍ഷം മുമ്പാണ് അന്‍വറിന്റെ വിവാഹം കഴിഞ്ഞത്. രണ്ടുദിവസം മുമ്പ് നവജാത ശിശുവിന്റെ മുടികളയല്‍ ചടങ്ങും നടത്തിയിരുന്നു.മുസ്തഫ-സുബൈദ ദമ്പതികളുടെ ഏകമകനാണ് അന്‍വര്‍.ഭാര്യ:മുര്‍ഷാന