രാമപുരത്ത് ലോറികൾ തമ്മിൽ കൂട്ടായിടിച്ച് രണ്ട് പേർക്ക് പരുക്ക്

കെ എസ്സ് ടി പി റോഡിൽ രാമപുരത്ത് ലോറികൾ തമ്മിൽ കൂട്ടായിടിച്ച് രണ്ട് പേർക്ക് പരുക്ക് .ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം നടന്നത്.

കെ എസ്സ് ടി പി റോഡിൽ അപകടങ്ങൾക്ക് അറുതിയില്ല. ഗുജറാത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോറി പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായി ഇടിക്കുകയായിരുന്നു.

ലോറിയിൽ ഉണ്ടായിരുന്ന അബ്ദുൾ സത്താർ, മുകേഷ് എന്നിവർക്ക് നിസ്സാര പരിക്കേറ്റു. രാമപുരം ഇറക്കത്തിൽ ഇതിന് മുൻപും നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്