വിനോദയാത്രയ്ക്കി ടെ രാസലായനി കുടിച്ച കുട്ടി അവശനിലയിൽ

പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ രണ്ടു കുട്ടികൾക്ക് രാസവസ്തു കുടിച്ച് പരിക്കേറ്റു. കോഴിക്കോട് വരക്കൽ ബീച്ചിൽ ഉപ്പിലിട്ടതു വിൽക്കുന്ന പെട്ടിക്കടയിൽനിന്നാണ് ഇവർ രാസവസ്തു കുടിച്ചത്.കാസർകോട് തൃക്കരിപ്പൂർ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവർക്കാണു പൊള്ളലേറ്റത്.

ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോൾ അടുത്തുകണ്ട കുപ്പിയിൽ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായ പൊള്ളി. ഈ കൂട്ടിയുടെ ഛർദ്ദിൽ ദേഹത്തുപറ്റിയ മറ്റൊരുകുട്ടിക്കും പൊള്ളലേറ്റു.