രാഹുലിനും രജ്ഞിത്തിനും ലൈഫ് മിഷനില്‍ വീടൊരുക്കും
നെയ്യാറ്റിന്‍കരയിലെ രാജന്‍- അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് ലൈഫ് മിഷനില്‍ വീടൊരുക്കും.
ഇതിന് സര്‍ക്കാര്‍ സ്വയം ഭരണ വകുപ്പ് ഉത്തരവ് ഇറക്കി. ലൈഫ് മിഷനില്‍ പത്ത് ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. എന്നാല്‍ വീട് നിര്‍മ്മിച്ചു നല്‍കുന്നത് നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയിലാണെന്ന് വ്യക്തമായിട്ടില്ല.
ഡിസംബര്‍ 31 ചേര്‍ന്ന മന്ത്രിസഭാ യോഗം രാഹുലിനും രജ്ഞിത്തിനും സ്ഥലവും വീടും ധനസഹായവും ഉറപ്പ് വരുത്താന്‍ തീരുമാനിച്ചിരുന്നു. അതേസമയം തര്‍ക്കവസ്തു പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് തഹസില്‍ദാര്‍ കളക്ടര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.