രാഹുല്‍ ഗാന്ധി നൈറ്റ് ക്ലബിലെ പാര്‍ട്ടിയില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം.
ന്യൂഡൽഹി:കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നൈറ്റ് ക്ലബിലെ പാര്‍ട്ടിയില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം.നേപ്പാളിലെ നൈറ്റ് ക്ലബില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തതിന്‍്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്. ബിജെപി നേതാക്കള്‍ വീഡിയോ ആയുധമാക്കുകയാണ്. രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോൾ രാഹുല്‍ നിശാപാര്‍ട്ടികളില്‍ ആഘോഷിക്കുകയാണെന്ന് ബിജെപി വിമര്‍ശിച്ചു.
കാഠ്മണ്ഡുവില്‍ നടന്ന പാര്‍ട്ടിയിലെ ദൃശ്യങ്ങളാണെന്ന പേരിലാണ് സമൂഹ മാധ്യമങ്ങളില്‍ ബിജെപി നേതാക്കള്‍ പ്രചരണം നടത്തുന്നത്. .