രേണുരാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി.

കൊച്ചി: ആലപ്പുഴ ജില്ലാ കളക്ടർ ഡോ. രേണുരാജും ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡി.യുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹച്ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹിതരാകുന്ന വിവരം ഇരുവരും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.