റഷ്യയിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച് വിസ, മാസ്റ്റര്‍ കാര്‍ഡ് സ്ഥാപനങ്ങൾ
റഷ്യയിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച് വിസ, മാസ്റ്റര്‍ കാര്‍ഡ് സ്ഥാപനങ്ങള്‍. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യയില്‍ ഉപയോഗിക്കാനാകില്ല. റഷ്യന്‍ ബാങ്കുകള്‍ നല്‍കിയ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് റഷ്യയ്ക്ക് പുറത്തും പണമിടപാടുകള്‍ നടത്താനാകില്ലെന്നും ആ സ്ഥാപനങ്ങള്‍ വ്യക്തമാക്കി. ഈ തീരുമാനത്തിലൂടെ ഉപയോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും കമ്പനികള്‍ കൂട്ടിച്ചേര്‍ത്തു.