റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു.
റഷ്യക്കെതിരെ കനത്ത സൈബർ ആക്രമണം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. പുടിന്റെ ഔദ്യോഗിക വെബ്സൈറ്റായ ക്രെംലിൻ ഉൾപ്പെടെ ഏഴ് സർക്കാർ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. സർക്കാർ വെബ്സൈറ്റുകൾക്കു പുറമേ റഷ്യൻ മാധ്യമങ്ങളുടെ വെബ്സൈറ്റുകൾക്കു നേരെയും ആക്രമണം നടന്നു.ആക്രമിക്കപ്പെട്ട എല്ലാ വെബ്സൈറ്റുകളും പൂർണ്ണമായും പ്രവർത്തന രഹിതമായി. ടെലിവിഷൻ ചാനലുകൾ ഹാക്ക് ചെയ്ത ശേഷം യുക്രൈനിയൻ ഗാനങ്ങൾ സംപ്രേക്ഷണം ചെയ്തതായി മാധ്യമമായ ‘ദി കീവ് ഇൻഡിപെൻഡന്റ്’ ട്വീറ്റ് ചെയ്തു.