റഷ്യ- യുക്രൈൻ രണ്ടാം ഘട്ട ചര്‍ച്ച നാളെ

മോസ്കോ:റഷ്യ- യുക്രൈൻ രണ്ടാം ഘട്ട ചര്‍ച്ച നാളെ നടക്കും. റഷ്യൻ മാധ്യമങ്ങളാണ് രണ്ടാംഘട്ട ചർച്ച നാളെ നടക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നത്. ബെലാറൂസ്- പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്.

സൈനിക പിന്‍മാറ്റമാണ് യുക്രൈന്‍ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം. യുക്രൈനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.ആദ്യ ഘട്ട ചര്‍ച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്