റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം – ഫസ്റ്റ് എന്‍ സി എ – ഹിന്ദു നാടാര്‍, 318/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജനുവരി 28ന് നിലവില്‍ വന്ന 54/2023/എസ് എസ് വി നമ്പര്‍ റാങ്ക് പട്ടികയിലെ ഏക ഉദ്യോഗാര്‍ഥിക്ക് നിയമനം നല്‍കിയതിനാല്‍ പട്ടിക ഫെബ്രുവരി 21ന് പൂര്‍വ്വാഹ്നം മുതല്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസസ് വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 ( 571/2014) തസ്തികയിലേക്ക് 2020 ഫെബ്രുവരി മൂന്നിന് നിലവില്‍ വന്ന 55/2020/എസ് എസ് വി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2023 ഫെബ്രുവരി രണ്ടിന് പൂര്‍ത്തിയായതിനാല്‍ പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.