റിപ്പബ്ലിക് ദിനാഘോഷം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഞ്ച് പ്ലാറ്റൂണുകള്‍ അണിനിരക്കും
റിപ്പബ്ലിക് ദിനോഘോഷം പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിക്കും. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ 100 പേരെ മാത്രമേ ചടങ്ങില്‍ പങ്കെടുപ്പിക്കുകയുള്ളു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം. തെര്‍മല്‍ സ്‌കാനര്‍ പരിശോധനയ്ക്ക് ശേഷമാണ് അതിഥികളെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കുക.
എ ആര്‍ കമാന്റന്റിന്റെ നേതൃത്വത്തില്‍ ഇത്തവണ അഞ്ച് പ്ലാറ്റൂണുകളാണ് റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കുക. ജില്ലാ പോലീസ്, കെഎപി ബറ്റാലിയന്‍, എക്‌സൈസ്, ജയില്‍, എന്‍സിസി സീനിയര്‍ എന്നീ പ്ലാറ്റൂണുകളാണ് പങ്കെടുക്കുന്നത്. ജനുവരി 22, 23, 24 തീയ്യതികളില്‍ പരേഡിന്റെ റിഹേഴ്‌സല്‍ വൈകീട്ട് 2.30നും 24ന് രാവിലെ 7.30ന് ഫൈനല്‍ റിഹേഴ്‌സലും നടക്കും. റിഹേഴ്‌സല്‍ പരേഡിനും സെറിമോണിയല്‍ പരേഡിനും ആവശ്യമായ ബാന്റ് സെറ്റ് ഡി എസ് സി സെന്റര്‍ ഏര്‍പ്പെടുത്തും.
ജീവന്‍ രക്ഷാ പതക് അവാര്‍ഡ് ജേതാക്കള്‍ക്ക് ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.
യോഗത്തില്‍ എഡിഎം ഇ പി മേഴ്‌സി അധ്യക്ഷയായി. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.