റിപ്പബ്ലിക് ദിന പരേഡിന് ഡല്‍ഹിയിലെത്തിയ 150-ഓളം സൈനികര്‍ക്ക് കോവിഡ്

പ്പബ്ലിക് ദിന പരേഡിന് ഡല്‍ഹിയിലെത്തിയ 150-ഓളം സൈനികര്‍ക്ക് കോവിഡ്. റിപ്പബ്ലിക് ദിന, സൈനിക ദിന പരേഡുകളിൽ പങ്കെടുക്കുന്നതിന് എത്തിയ സൈനികർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഡൽഹിയിലെത്തിയ ആയിരത്തിലധികം സൈനികരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിൽ നൂറ്റമ്പതോളം സൈനികർക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗബാധ സ്ഥിരീകച്ചവരിൽ മിക്കവർക്കും ലക്ഷണങ്ങളില്ല.

രോഗം സ്ഥിരീകരിച്ചവരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് സാഹചര്യത്തിൽ സുരക്ഷിതമായി പരേഡുകൾ നടത്തുന്നതിന് പ്രത്യേക പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു.