റിസർച്ച് ഇന്റേൺ

കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി ഡോ.ജാനകിയമ്മാൾ കാമ്പസിലെ ബയോടെക്‌നോളജി/മൈക്രോബയോളജി വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ഹ്രസ്വകാലത്തേക്ക് റിസർച്ച് ഇന്റേൺ ആയി ചേരാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ബയോടെക്‌നോളജി/മൈക്രോബയോളജി/മോളിക്യുലർ ബയോളജി വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രസ്തുത വിഷയങ്ങൾ പഠിക്കുന്ന അവസാന സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർത്‌ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം പതിനായിരം രൂപ സ്റ്റൈപ്പൻഡ് ആയി ലഭിക്കും. താല്പര്യമുള്ളവർ sabua@kannuruniv.ac.in എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ സഹിതം അപേക്ഷിക്കുക. അപേക്ഷ അയയ്‌ക്കേണ്ട അവസാന തിയ്യതി ജൂലൈ 8.