റീജണല്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും

കൊച്ചി.റീജണല്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും. 69 ചിത്രങ്ങളാണ് മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുക. നടന്‍ മോഹന്‍ലാല്‍ ലാല്‍ മേളയ്ക്ക് നാളെ തിരി തെളിയിക്കും.

ബംഗ്ലാദേശി ചിത്രം റിഹാനയാണ് ഉദ്ഘാടന സിനിമ. തിരുവനന്തപുരം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച പകുതിയോളം സിനിമകള്‍ കൊച്ചിയിലും പ്രദര്‍ശനത്തിനായി എത്തുന്നുണ്ട്. സരിത, സവിത, കവിത എന്നീ തിയേറ്ററുകളിലാണ് ചലച്ചിത്രോത്സവം നടക്കുക.