റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും.

റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി ഭക്ഷ്യമന്ത്രി അറിയിച്ചു.

മാർച്ച് 28, 29 തിയതികളിൽ വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കില്ല. ഇത് റേഷൻ വിതരണം തടസപ്പെടുത്തിയേക്കാമെന്ന വിലയിരുത്തലിനെ തുടർന്നാണ് റേഷൻ കടകൾ ഞായറാഴ്ചയും തുറന്ന് പ്രവർത്തിക്കാൻ സർക്കാർ തീരുമാനിച്ചത്.