റോഡരികില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ട്രക്ക് പാഞ്ഞു കയറി 15 പേര്‍ക്ക് ദാരുണാന്ത്യം.
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിന് സമീപം കൊസാംബ ഗ്രാമത്തിൽ റോഡരികില്‍ ഉറങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ ദേഹത്തേക്ക് ട്രക്ക് പാഞ്ഞു കയറി 15 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
രാജസ്ഥാനില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്.
പുലര്‍ച്ചെ വാഹനമോടിച്ച ഡ്രൈവര്‍ക്ക് കനത്ത മഞ്ഞു വീഴ്ച കാരണം സംഭവിച്ച അപകടമാകാമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.