ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

കോട്ടയം: ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും ഏറ്റുമാനൂരിലെ യോഗത്തിന് ശേഷം വൈകിട്ട് തീരുമാനമുണ്ടാകുമെന്ന് അവര്‍ പറഞ്ഞു. ഏറ്റുമാനൂരില്‍ മുൻപും സ്വതന്ത്രര്‍ ജയിച്ചിട്ടുണ്ടെന്ന് ലതിക സുഭാഷ് പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ സീ​റ്റ് ​നി​ഷേ​ധ​ത്തി​ലും,​ വനിതാ ​പ്രാ​തി​നി​ദ്ധ്യ​ക്കു​റ​വി​ലും​ ​പ്ര​തി​ഷേ​ധി​ച്ച്‌ ​ല​തി​ക​ ​സു​ഭാ​ഷ് ​ഇന്നലെ മ​ഹി​ളാ​ ​കോ​ണ്‍​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ പദവി രാജിവച്ചിരുന്നു.

കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം ലതിക സുഭാഷ് രാജിവയ്ക്കും. വനിതകളില്‍ മത്സരിപ്പിക്കേണ്ടത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരെയാണെന്നും, പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാത്തവരെ കൊണ്ടുവന്നതുകൊണ്ട് കാര്യമില്ലെന്നും ലതിക പറഞ്ഞു. താന്‍ വിളിച്ചിട്ട് കെപിസിസി അദ്ധ്യക്ഷന്‍ ഫോണ്‍ എടുത്തില്ലെന്നും അവര്‍ ആരോപിച്ചു.