ദിലീപ് നാളെ വീണ്ടും ഹാജരാകണമെന്ന് അന്വേഷണ സംഘം.

നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിനായി നടൻ ദിലീപ് നാളെ വീണ്ടും ഹാജരാകണമെന്ന് അന്വേഷണ സംഘം. ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് തനിക്കറിയില്ലെന്നും സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് ദീലീപ് അന്വേഷണ സംഘത്തോട് പറഞ്ഞത്.

ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത കൈവരേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അല്പസമയം മുമ്പാണ് 7 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ പൂർത്തിയാക്കി നടൻ ദിലീപ് ആലുവ പൊലീസ് ക്ലബിൽ നിന്ന് പുറത്തേയ്ക്ക് പോയത്.