ലെവൽക്രോസ് അടച്ചിടും

കണ്ണപുരം – ധർമ്മശാല റോഡിലെ പാപ്പിനിശ്ശേരി – കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള 252-ാം നമ്പർ ലെവൽക്രോസ് ഡിസംബർ 12ന് രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
താവം – ദാലിൽ റോഡിലെ കണ്ണപുരം – പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 256-ാം നമ്പർ ലെവൽക്രോസ് ഡിസംബർ 10ന് രാവിലെ എട്ട് മണി മുതൽ 12ന് രാത്രി എട്ട് വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.