ലൈഫ്: ജില്ലയിലെ അന്തിമ
ഗുണഭോക്തൃ പട്ടികയായി
ജില്ലയിലെ ലൈഫ് ഭവനപദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. വിവിധ പരിശോധനകൾക്കും രണ്ട് ഘട്ടം അപ്പീലിനും ശേഷമുള്ള പട്ടിക, ഗ്രാമ/വാർഡ് സഭകൾ ചർച്ച ചെയ്ത് പുതുക്കി, തദ്ദേശ സ്വയം ഭരണ സ്ഥാപന ഭരണസമിതികളുടെ അംഗീകാരം നേടിയാണ് പ്രസിദ്ധീകരിച്ചത്. ലൈഫ് 2020 മുഖേനയാണ് അപേക്ഷകൾ സ്വീകരിച്ചത്. ഗുണഭോക്തൃ പട്ടിക എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പരിശോധനയ്ക്ക് ലഭ്യമാണ്. ലൈഫ് മിഷൻ പ്രവർത്തനങ്ങൾ സർക്കാറിന്റെ മാർഗനിർദേശങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ നടന്നുവരുന്ന പദ്ധതിയായതിനാൽ, ലിസ്റ്റുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ, പരാതികൾ എന്നിവയൊന്നും തന്നെ ജില്ലാ കലക്ടറുടെ ഓഫീസ് മുഖേനയോ ജില്ലാ ലൈഫ് മിഷൻ ഓഫീസ് മുഖേനയോ പരിഹരിക്കാൻ സാധിക്കില്ലെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അറിയിച്ചു. www.life2020.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷകർക്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം.
നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ലഭിച്ച ആകെ അപേക്ഷകൾ, യോഗ്യതയുള്ളതായി കണ്ടെത്തിയ അപേക്ഷകൾ എന്ന ക്രമത്തിൽ ചുവടെ.
കണ്ണൂർ കോർപ്പറേഷൻ: ആകെ അപേക്ഷകൾ 2387, യോഗ്യതയുള്ള അപേക്ഷകൾ 1470.
നഗരസഭകൾ-പയ്യന്നൂർ: 1006-294, ഇരിട്ടി: 721-98, ശ്രീകണ്ഠപുരം: 558-124, പാനൂർ: 264-31, കൂത്തുപറമ്പ്: 271-51, ആന്തൂർ: 253-62, തലശ്ശേരി: 812-560, തളിപ്പറമ്പ്: 377-196.
ഗ്രാമപഞ്ചായത്തുകൾ: പരിയാരം: 767-268, ചെങ്ങളായി: 783-279, പടിയൂർ-കല്ല്യാട്: 633-253, കുറുമാത്തൂർ: 724-292, മുഴക്കുന്ന്: 739-355, ചപ്പാരപ്പടവ്: 763-378, നടുവിൽ: 750-399, ചിറ്റാരിപ്പറമ്പ്: 499-162, പെരിങ്ങോം-വയക്കര: 830-494, മാങ്ങാട്ടിടം: 601-259, ആലക്കോട്: 870-547, ആറളം: 725-424, എരമം-കുറ്റൂർ: 585-268, പേരാവൂർ: 587-301, കടന്നപ്പള്ളി-പാണപ്പുഴ: 430-138, പട്ടുവം: 497-158, കാങ്കോൽ-ആലപ്പടമ്പ്: 495-185, തൃപ്പങ്ങോട്ടൂർ: 399-143, ചെറുപുഴ: 731-472, കുറ്റിയാട്ടൂർ: 370-103, കോളയാട്: 513-277, പായം: 829-578, എരുവേശ്ശി: 402-172, വേങ്ങാട്: 404-154, പാട്യം: 408-171, ചെറുതാഴം: 513-209, ഉളിക്കൽ: 849-621, തില്ലങ്കേരി: 374-133, മയ്യിൽ: 452-208, ഉദയഗിരി: 421-202, അഴീക്കോട്: 552-264, പയ്യാവൂർ: 428-223, കുന്നോത്തുപറമ്പ്: 279-83, മാലൂർ: 390-188, പാപ്പിനിശ്ശേരി: 458-236, അയ്യൻകുന്ന്: 452-293, കൊട്ടിയൂർ: 396-243, കൊളച്ചേരി: 375-156, കരിവെള്ളൂർ-പെരളം: 347-174, മാടായി: 543-300, കേളകം: 357-200, കൂടാളി: 386-194, ചിറക്കൽ: 583-375, ഏഴോം: 327-130, പെരളശ്ശേരി: 227-64, മുണ്ടേരി: 306-139, രാമന്തളി: 411-244, ചെമ്പിലോട്: 207-83, കോട്ടയം: 231-100, മാട്ടൂൽ: 488-200, കല്ല്യാശ്ശേരി: 291-148, മൊകേരി: 187-78, പിണറായി: 279-150, കീഴല്ലൂർ: 176-77, ചൊക്ലി: 209-105, അഞ്ചരക്കണ്ടി: 168-65, നാറാത്ത്: 436-245, മുഴപ്പിലങ്ങാട്: 279-140, കണ്ണപുരം: 241-126, ചെറുകുന്ന്: 256-145, ഇരിക്കൂർ: 295-185, മലപ്പട്ടം: 169-65, കുഞ്ഞിമംഗലം: 234-142, കതിരൂർ: 190-103, പന്ന്യന്നൂർ: 144-75, ധർമ്മടം: 256-172, എരഞ്ഞോളി: 188-126, കടമ്പൂർ: 152-93, ന്യൂമാഹി: 166-85, വളപട്ടണം: 122-45.
കണിച്ചാർ പഞ്ചായത്തിൽ ഉരുൾപൊട്ടൽ കാരണം ഗ്രാമസഭ നടക്കാതിരുന്നതിനാൽ പട്ടിക അംഗീകരിച്ചിട്ടില്ല. 335 അപേക്ഷകളാണുള്ളത്. ഇതിൽ 172 അപേക്ഷകൾ യോഗ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.