ലൈഫ് മിഷൻ; വാട്സ്ആപ്പ് ചാറ്റുകളുടെ പകർപ്പ് തേടി വിജിലൻസ് കോടതിയിൽ.
കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വാട്സ്ആപ്പ് ചാറ്റുകളുടെ പകർപ്പ് തേടി വിജിലൻസ് കോടതിയിൽ. കഴിഞ്ഞയാഴ്ചയാണ് വിജിലൻസ് എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകിയത്.
എം.ശിവശങ്കർ,സ്വപ്ന സുരേഷ് ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ എന്നിവരുടെ സന്ദേശങ്ങൾ പരിശോധിക്കാനാണ് വിജിലൻസിന്റെ നീക്കം.
ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിൽ വാട്സ്ആപ്പ് സന്ദേശങ്ങൾ അനിവാര്യമെന്നാണ് വിജിലൻസ് നിലപാട്.