ലൈസൻസ് കിട്ടാൻ ഡ്രൈവിംഗ് കോഴ്സ് ;കരട് വിജ്ഞാപനം ഇറക്കി

ലൈസൻസ് കിട്ടാൻ ഡ്രൈവിംഗ് കോഴ്സ് കരട് വിജ്ഞാപനം ഇറക്കി .അംഗീകൃത ഡ്രൈവർ ട്രെയിനിങ് സെന്റെറുകളിൽ നിന്ന് കോഴ്സ് പൂർത്തിയായവർക്ക് മാത്രം ലൈസൻസ് നൽകുന്ന സംവിധാനത്തിന് ആദ്യ നടപടിയായി. നിലവിലുള്ള സംവിധാനം ഉടൻ പിൻവലിക്കാതതിനാൽ ഡ്രൈവിംഗ് സ്കൂളുകളിൽ തൽക്കാലം ബാധിക്കില്ല. ലൈസൻസ് ലഭിക്കാൻ ആർടിഒ ഓഫീസിൽ നൽകേണ്ട രേഖകളിൽ ഡ്രൈവിംഗ് കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ലേണേഴ്സ് ലൈസൻസ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഫോട്ടോ, ഫീസ് തുടങ്ങിയവ നിലനിർത്തും. ഡ്രൈവർ ട്രെയിനിംഗ് സെന്ററുകൾ എങ്ങനെയായിരിക്കണമെന്നും എന്തെല്ലാമാണ് പഠിപ്പിക്കേണ്ടതെന്നും സംബന്ധിച്ച് വിശദ വിവരങ്ങൾ ഉൾപ്പെടുത്തി കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ജനങ്ങൾക്ക് പരാതികളും നിർദ്ദേശങ്ങളും നല്കാൻ ഒരു മാസം സമയമുണ്ട്.