ലോക്നാഥ്‌ ബെഹ്റ അവധിയിലാണെന്ന വാർത്ത നിഷേധിച്ച് കെഎംആർഎൽ

മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരിൽ വിവാദത്തിലായ, മുൻ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്നാഥ് ബെഹ്റ അവധിയിൽ പ്രവേശിച്ചിട്ടില്ലെന്ന് ഔ​ദ്യോ​ഗിക വിവരം.

ലോക്നാഥ്‌ ബെഹ്റ ജോലിക്കെത്തുന്നുണ്ടെന്നും അവധിയിൽ പ്രവേശിച്ചിട്ടില്ലെന്നും കൊച്ചി മെട്രോ റെയിൽ‌ ലിമിറ്റഡിന്റെ ഔ​ദ്യോ​ഗിക വിശദീകരണം. ഇന്ന് ബെഹ്റ ഒഡിഷയിലേക്ക് പോകും, ഇൻറർവ്യൂ ബോർഡ് അംഗമായതിനാലാണ് യാത്രയെന്നും കെഎംആർഎൽ. ഒക്ടോബർ ഒന്ന്,നാല് തീയതികളിലാണ് അഡ്‌മിനിസ്‌ട്രേറ്റീവ് അഭിമുഖം.