ലോറിക്ക് പിറകിൽ ബസ്സിടിച്ച് 3 പേർക്ക് പരിക്ക്

തലശ്ശേരി. മറികടക്കാനുള്ള ഓട്ടത്തിനിടയിൽ ബസ്സിടിച്ച് മുന്നിലോടിയ ലോറി നിയന്ത്രണം തെറ്റി റോഡരികിലെ വീട്ടുമതിലിലിടിച്ചു. അപകടത്തിൽ ബസ്സ് യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു.ലോറി ഇടിച്ച് വീട്ടു മതിൽ ഭാഗികമായി തകർന്നു.തലശ്ശേരി വളവു പാറ റോഡിൽ ചിറക്കര കെ ടി.പി.മുക്കിനും എരഞ്ഞോളി പാലത്തിനും ഇടയിൽ ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് വാഹന അപകടമുണ്ടായത് .

തലശ്ശേരി ഇരിട്ടി റൂട്ടിലോടുന്ന കെ.എൽ 13-സെഡ് 1467 സിറ്റി ബോയ് ബസ്സാണ് മുന്നിലോടിയ കർണാടക രജിസ്ട്രേഷൻ ലോറിയുടെ പിന്നിലിടിച്ചത്.എരഞ്ഞോളി പാലം റോഡിലെ രാജീവൻ്റെ ഐശ്വര്യ വീട്ടു മതിലാണ് ലോറി ഇടിച്ച് തകർന്നത്.-