വധഗൂഢാലോചന കേസ്; ജഡ്ജി പിന്മാറി, ഹർജി ബുധനാഴ്ച പരിഗണിക്കും
കൊച്ചി:വധഗൂഢാലോചനകേസ് പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി. ഹർജി ബുധനാഴ്ച പരിഗണിക്കും. അതേസമയം വധഗൂഢാലോചന കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി കോടതി തള്ളി . കേസിൽ വിശദമായ വാദം കേൾക്കണമെന്നും കേസന്വേഷണവുമായി പൊലീസിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി അറിയിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതായിരുന്നു വിധി.