വനമിത്ര പുരസ്‌കാരം അപേക്ഷിക്കാം.
കാര്‍ഷിക ജൈവ വൈവിധ്യം ഉള്‍പ്പെടെ കാവ്, കണ്ടല്‍വനം, ഔഷധസസ്യങ്ങള്‍ എന്നീ മേഖലകളിലെ സംരക്ഷണ പ്രവര്‍ത്തങ്ങള്‍ക്ക് കേരളം വനം വന്യജീവി വകുപ്പ് ഏര്‍പ്പെടുത്തിയ വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. നേതൃത്വം നല്‍കിയ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, കൃഷിക്കാര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. ഓരോജില്ലയിലും 25000 രൂപ അവാര്‍ഡും ഫലകവുമാണ് പുരസ്‌കാരം. ജില്ലയിലെ അപേക്ഷകര്‍ അര്‍ഹത സാധൂകരിക്കുന്ന കുറിപ്പും ഫോട്ടോകളും സഹിതം ജൂലായ് 31 വൈകീട്ട് അഞ്ചിനകം കണ്ണോത്തും ചാലിലെ സോഷ്യല്‍ ഫോറസ്ട്രി ഓഫീസില്‍ സമര്‍പ്പിക്കണം. വിലാസം; അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, കണ്ണോത്തുംചാല്‍, താണ (പി ഒ), കണ്ണൂര്‍. ഫോണ്‍: 0497 2705105