വനാമി ചെമ്മീന്‍ കൃഷിക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ | വനാമി ചെമ്മീന്‍ കൃഷി വികസന പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതിന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറത്തിന്റെ മാതൃക, ധനസഹായം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ അഡാക്കിന്റെ ഓഫീസുകളില്‍ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ രേഖകള്‍ സഹിതം മെയ് 8 വൈകിട്ട് അഞ്ച് മണിക്കകം റീജിയണല്‍ ഓഫീസ്, ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, അഡാക്ക്, നോര്‍ത്ത് സോണ്‍, എരഞ്ഞോളി പി ഒ, തലശ്ശേരി 670107 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

ഫോണ്‍: 0490 2354073


വാർത്തകൾ തത്സമയം അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ