വനിതാ ഡോക്ടറെ കഴുത്തറുത്ത് കൊന്നു

ആഗ്ര: വനിതാ ഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയോടെ സെറ്റ് ടോപ്പ് ബോക്‌സ് റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന വീട്ടിലെത്തിയ ആളാണ് 38കാരിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.

ഡോ. നിഷ സിങ്കാലാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടക്കുമ്പോള്‍ വീട്ടിലെ മറ്റൊരു മുറിയില്‍ നിഷയും എട്ടും നാലും വയസുള്ള കുട്ടികളും ഉണ്ടായിരുന്നു. കൊലപാതകം നടത്തിയ ആള്‍ കുട്ടികളേയും ആക്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു.

ഡോക്ടറായ നിഷയുടെ ഭര്‍ത്താവ് അജയ് സംഭവം നടക്കുമ്പോള്‍ ആശുപത്രിയിലായിരുന്നു. സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറഞ്ഞ പൊലീസ് ഇന്ന് രാവിലെ ഇയാളെ അറസ്റ്റു ചെയ്തിട്ടുണ്ട്.