വനിതാ പോളിടെക്‌നിക് കോളേജില്‍ മൂന്നാംഘട്ട സ്‌പോട്ട് അഡ്മിഷന്‍

പയ്യന്നൂര്‍ ഗവ.വനിതാ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്കുള്ള മൂന്നാംഘട്ട സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 18 ന് രാവിലെ ഒമ്പത് മണി മുതല്‍ കോളേജില്‍ നടത്തും. ഒഴിവുകള്‍ കോളേജ് അടിസ്ഥാനത്തില്‍ www.polyadmission.org ലെ വേക്കന്‍സി പൊസിഷന്‍ ലിങ്ക് വഴി അറിയാം. വിവിധ ബ്രാഞ്ചുകളിലായി 90 ഒഴിവുകളാണുള്ളത്. പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ നിലവില്‍ പ്രവേശനം ലഭിച്ചവരില്‍ ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവരും പുതിയതായി പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവരും (സംസ്ഥാന അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍) നവംബര്‍ 18ന് രാവിലെ 10 മണിക്കകം പോളിടെക്‌നിക് കോളേജില്‍ ഹാജരാകണം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് എല്ലാ അസ്സല്‍ രേഖകളും സമര്‍പ്പിച്ച് മുഴുവന്‍ ഫീസടച്ച് പ്രവേശനം നേടാം. വിശദ വിവരങ്ങള്‍ www.polyadmission.org ല്‍ ലഭിക്കും. ഫോണ്‍: 9496846109, 9447953128, 9400210189, 9447685420, 9400006457, 04985 203001.