വന്യമൃഗശല്യം തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

വന്യമൃഗശല്യം തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സൗരോർജ്ജ കമ്പിവേലിയും കിടങ്ങുകളും ഒരുക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.

വന്യമൃഗശല്യം പ്രതിരോധിക്കാൻ 204 ജനജാഗ്രത സമിതികൾ രൂപികരിച്ചു. വനം വന്യജീവി വാരഘോഷത്തിൻറെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വന്യജീവി സംരക്ഷണത്തിൽ കൂടുതൽ ഉത്തരവാദിത്തത്തോട് കൂടിയ പ്രവർത്തനമാണ് ആവശ്യം.

വന്യജീവികളുടെ ആവാസവ്യവസ്ഥ വലിയ ഭീഷണി നേരിടുകയാണ്. സംസ്ഥാനത്ത് 228 ജീവികൾ വംശനാശഭീഷണി നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.