വന്യ മൃഗങ്ങളുടെ അക്രമത്തിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക : യൂത്ത് ഫ്രണ്ട് കണ്ണൂർ ജില്ലാ കമ്മിറ്റി

മലയോര മേഖലയിൽ സ്ഥിരമായുണ്ടാകുന്ന വന്യമ്യഗ അക്രമണങ്ങളിൽ കർഷകരുടെ ജീവൻ തന്നെ നഷ്ടപ്പെടുമ്പോഴും സർക്കാരും , വനം വകുപ്പും കണ്ണടച്ച് ഇരുട്ടാക്കുകയാണ്: കാട്ടാന യുടെയും, കാട്ടുന്നി യുടെയും നിരന്തരഅക്രമണങ്ങളിൽ നിരവധി കർഷകർക്ക് ജീവൻ നഷ്ടെപ്പടുകയും, പരിക്കേൽക്കുകയും ചെയ്തിട്ടും യാതെരു നടപടിയും ഉണ്ടായിട്ടില്ല. വന്യമ്യഗ ആക്രമണം ഭയന്ന് കർഷകർക്ക് സ്വന്തം കൃഷിയിടത്തിൽ ഇറങ്ങാൻ പോലും കഴിയാത്ത സ്ഥിയാണ്. ആറളത്ത് കാട്ടാനയുടെ അക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട , റിജേഷിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും നൽകണമെന്നും .

ഇനിയും സർക്കാരും വനം വകുപ്പും കർഷകരുടെ ജീവനും, സ്വത്തുനും സംരക്ഷണം നൽകാൻ നടപടിയെടുക്കുന്നില്ലെങ്കിൽ ശന്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും യോഗം മുന്നറിപ്പ് നൽകി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് രെഞ്ചു മാത്യു ചാണകക്കാട്ടിൽ, ജില്ലാ സെക്രട്ടറി ജിജോ അടവനാൽ, സംസ്ഥാന സമിതി അംഗം അരുൺ കുഴിപ്പള്ളിയിൽ, മനോജ് തുണ്ടിയിൽ, റോബിൻസ് മണ്ണനാൽ , പ്രിൻസ് പുഞ്ചക്കുന്നേൽ , നജീബ് തയ്യുള്ളതിൽ ബിനോയി തറപ്പേൽ , സജീവ് പാറയ്ക്കൽ, വിൽസൻ ഫ്രാൻസിസ് , ശ്രീനിവാസൻ ചെങ്ങളായി, ജോൺസൻ കുരിക്കാട്ടിൽ, അനിഷ് പോൾ, ബിനോയി ചോലപ്പള്ളി, ഷിന്റോ കുന്നോല , ബിനോയി തറപ്പേൽ , ബിനീഷ് മുണ്ടയ്ക്കൽ. തുടങ്ങിയവർ പ്രസംഗിച്ചു