വയനാട്ടിൽ ഒരാൾ വെടിയേറ്റു മരിച്ചു.

കൽപറ്റ: വയനാട്ടിൽ ഒരാൾ വെടിയേറ്റു മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശി ജയനാണ് മരിച്ചത്. കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോഴാണ് ഇയാൾക്ക് വെടിയേറ്റതെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന ശരുൺ എന്നയാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.മരിച്ച ജയന് കഴുത്തിലാണ് വെടിയേറ്റത്

പാടത്ത് പന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവെക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നാണ് പോലീസ് പറയുന്നത്.