വയറിളക്കം തടയാന്‍ മുന്‍കരുതല്‍ വേണം

ജലജന്യ രോഗങ്ങളായ വയറിളക്കം, വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ഇ, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ എടുക്കണം

  • തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക.
    പച്ചക്കറികളും പഴങ്ങളും വൃത്തിയായി കഴുകി ഉപയോഗിക്കുക. പഴുത്തളിഞ്ഞ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കരുത്.
  • ആഹാരം പാചകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.
  • പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക. ആഹാരം പാചകം ചെയ്ത് ചൂടാറും മുമ്പ് കഴിക്കുക.
    കുടിവെള്ളവും ആഹാരസാധനങ്ങളും എപ്പോഴും അടച്ചു സൂക്ഷിക്കുക.
  • ശീതളപാനീയങ്ങള്‍, വെല്‍ക്കം ഡ്രിങ്ക് തുടങ്ങിയവ ശുദ്ധജലം ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് ഉറപ്പാക്കുക.
  • കുട്ടികള്‍ മണ്ണില്‍ കളിച്ച ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
  • കൈകാലുകളിലെ നഖങ്ങള്‍ വെട്ടി വൃത്തിയാക്കുക.
  • തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം പാടില്ല. ശൗചാലയം ഉപയോഗിക്കുക. കൈകള്‍ സോപ്പും വെളളവുമുപയോഗിച്ച് വൃത്തിയായി കഴുകുകയും ചെയ്യുക.
  • കിണറ്റിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കുക. ഇടക്കിടെ കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.
    *വീടിന്റെ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക.
  • മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌കരിക്കുക.
  • ഈച്ചശല്യം ഒഴിവാക്കുക. പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
  • തൊഴുത്ത്, പട്ടിക്കൂട് തുടങ്ങിയവ ശുചിയായി സൂക്ഷിക്കുക.
  • വീടിനു വെളിയില്‍ നിന്നുള്ള ഭക്ഷണശീലം കഴിവതും ഒഴിവാക്കുക.