വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജില്ലാ ആശുപത്രിയില്‍ ആര്‍ എസ് ബി വൈ പദ്ധതി പ്രകാരം റേഡിയോഗ്രാഫര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡ്രൈവര്‍, എ എല്‍ എസ് സ്റ്റാഫ് നഴ്‌സ് (പുരുഷന്‍മാര്‍ മാത്രം) എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിനായി ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത; റേഡിയോഗ്രാഫര്‍-അംഗീകൃത മെഡിക്കല്‍ കോളേജില്‍ നിന്നും റേഡിയേഷന്‍ ടെക്‌നോളജിയിലുള്ള ഡിപ്ലോമ. ഒരു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണ. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-ഡിഗ്രി, പി ജി ഡി സി എ/ ഡി സി എ. അഭിമുഖം നവംബര്‍ 16ന് രാവിലെ 10 മണി.
ഡ്രൈവര്‍-എസ് എസ് എല്‍ സി, ഹെവി മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്, ബാഡ്ജ്, ആംബുലന്‍സ് ഡ്രൈവറായുള്ള പ്രവൃത്തി പരിചയം അഭികാമ്യം. നഴ്‌സ്-അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിഗ്രി/ഡിപ്ലോ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി അല്ലെങ്കില്‍ ബി എസ് സി നഴ്‌സിങ്ങ്. എ സി എല്‍ എസ്, ബി എല്‍ എസ് ഉള്ളവര്‍ക്ക് മുന്‍ഗണന. അഭിമുഖം നവംബര്‍ 18ന് രാവിലെ 10 മണി. താല്‍പര്യമുള്ളവര്‍ യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം രാവിലെ 10 മണിക്ക് മുമ്പ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം.