വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനായി ബന്ധപ്പെടാം

മെയ് 22 നും ജൂണ്‍ 13 നും ഇടയില്‍ ഇ -ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് വിദേശത്തേക്ക് പോകുന്നതിനായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ (കോവിന്‍)സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍
8281599680, 8589978405, 8589978401, 04972700194, 04972713437 നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
പേര്, രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിച്ച ബെനിഫിഷറി ഐ ഡി, നല്‍കിയ മൊബൈല്‍ നമ്പര്‍, ലഭിച്ച വാക്സിന്‍, ആദ്യ ഡോസ് എടുത്ത തീയതിയും കേന്ദ്രവും, രണ്ടാമത്തെ ഡോസ് എടുത്ത തീയതിയും കേന്ദ്രവും എന്നീ വിശദാംശങ്ങള്‍ ഫോണ്‍ വഴി ബന്ധപ്പെടുന്ന സമയത്ത് അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) അറിയിച്ചു .