വാക്‌സിന്‍ വിതരണത്തിന് കേരളം സജ്ജം

വാക്‌സിന്‍ വിതരണത്തിന് കേരളം സജ്ജം . 133 കേന്ദ്രത്തിലാണ് ഇന്ന് വാക്‌സിന്‍ നടത്താന്‍ അനുവാദമുള്ളത്. സര്‍ക്കാര്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, പട്ടണങ്ങള്‍, ഗ്രാമീണമേഖലകള്‍,സെന്ററുകള്‍, സ്വകാര്യമേഖലകളിലുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്ലെല്ലാമാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. കേന്ദ്രം അനുവദിച്ച സ്ഥലങ്ങളിലാണ് ആദ്യം വാക്‌സിന്‍ വിതരണം നടത്തുന്നത്.

പിന്നീട് എല്ലായിടത്തേക്കും വ്യാപിപ്പിക്കാനാകും. ആദ്യഘട്ടത്തില്‍, രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ വിതരണം നടത്തുക .അടുത്ത ഘട്ടം പൊലീസ്, അംഗനവാടി പ്രവര്‍ത്തകര്‍ തുടങ്ങിയ മുന്നണി പ്രവര്‍ത്തകര്‍ക്കും നല്‍കും. വാക്‌സിന്‍ ലഭ്യമാകുന്നതിനനുസരിച്ച് തുടര്‍ച്ചയായി കൊടുത്തുകൊണ്ടിരിക്കും. ഉല്‍പാദിപ്പിക്കുന്നതനുസരിച്ചും കേന്ദ്രത്തിന്റെ ക്വാട്ട അനുസരിച്ചുമാണ് വാക്‌സിന്‍ വ്യാപിപ്പിക്കുന്നത്.

വാക്‌സിന്റെ വരവോടെ കോവിഡ് വെറസുകളെ നമുക്ക് കീഴടക്കാന്‍ സാധിക്കും, സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്ന സന്തോഷകരമായ അന്തരീക്ഷത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം,ആദ്യഡോസ് എടുത്തതോടെ സ്വതന്ത്രരാണെന്ന് കരുതരുത്.

മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുക എന്നത് ചുരുങ്ങിയത് അഞ്ചാറ് മാസമെങ്കിലും നിര്‍ബന്ധമായും തുടരേണ്ടി വരും. അതിനുശേഷമുള്ള കാര്യം അനുഭവത്തിന്റെ അടിസ്ഥാനത്തിലെ പറയാനാകുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. കേരളം എല്ലാ കാര്യത്തിനും തയ്യാറാണ്.എത്ര വാക്‌സിന്‍ വന്നാലും വിതരണം ചെയ്യാന്‍ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി