വാടകയ്ക്ക് താമസിക്കുന്നവർക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും റേഷൻ കാർഡ്

തിരുവനന്തപുരം: വാടകയ്ക്ക് താമസിക്കുന്നവർക്കും തെരുവിൽ അന്തിയുറങ്ങുന്നവർക്കും ട്രാൻസ്ജെൻഡേഴ്സിനും സംസ്ഥാന സർക്കാർ റേഷൻകാർഡ് അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ പ്രഖ്യാപിച്ചു. ഭക്ഷ്യവകുപ്പിന്മേലുള്ള ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഉടമസ്ഥർ സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് കാർഡ് കിട്ടാത്ത സാഹചര്യമുണ്ട്. അവരിൽ നിന്ന് സത്യവാങ്മൂലം സ്വീകരിച്ച് കാർഡ് നൽകാനാണ് ആലോചിക്കുന്നത്. തെരുവുകളിൽ താമസിക്കുന്നവർക്കും നൽകും. ട്രാൻസ്ജെൻഡേഴ്സിന് റേഷൻകാർഡും സൗജന്യ ഓണക്കിറ്റുമുണ്ടാകും. സാമൂഹ്യനീതി വകുപ്പിൽ നിന്നുള്ള പട്ടികയനുസരിച്ച് അഗതിമന്ദിരങ്ങൾക്കും കന്യാസ്ത്രീ മഠങ്ങൾക്കും ഓണക്കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് നൽകും. ഓണത്തിന് 31 മാവേലിസ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകളാവും.