വാണിജ്യ പാചക വാതക സിലിണ്ടറിൻ്റെ വില കുറച്ചു

ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷ ആരംഭത്തില്‍ 19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് വില കുറഞ്ഞു. 92 രൂപയാണ് 19 കിലോ സിലിണ്ടറിന് കുറച്ചിട്ടുള്ളത്. വാണിജ്യ സിലിണ്ടറിന് മാര്‍ച്ചില്‍ മാത്രം 350 രൂപയുടെ വര്‍ധനവാണ് വരുത്തിയിരുന്നത്. 2034 രൂപയാണ് കൊച്ചിയില്‍ 19 കിലോ പാചകവാതക സിലിണ്ടറിന്റെ നിലവിലെ വില. അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലയില്‍ മാറ്റമില്ലാതെ തുടരും.