വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാവ് ഇന്ന് മുഖ്യമന്ത്രിയെ കാണും.

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാവ് ഇന്ന് മുഖ്യമന്ത്രിയെ കാണും. വാളയാര്‍ കേസില്‍ പോലിസിന്റെ തുടരന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം.

പെണ്‍കുട്ടികളുടെ മാതാവാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്ന് അറിയിച്ചത്. സര്‍ക്കാര്‍ പറഞ്ഞ വാക്കുകള്‍ ഇതുവരെ പാലിച്ചില്ല. നിതി കിട്ടുംവരെ തെരുവില്‍ സമരം ചെയ്യും. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.