വാഹനങ്ങളിലെ കൂളിംഗ് ഫിലിം, കർട്ടൻ പരിശോധന നിർത്തി വച്ചു

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൻറെ ഓപ്പറേഷൻ സ്ക്രീൻ പരിശോധന നിർത്തി വച്ചു. വാഹനങ്ങളിലെ കൂളിംഗ് ഫിലിം, കർട്ടൻ പരിശോധനയാണ് നിർത്തിവെച്ചത്.വാഹന ഉടമകൾ നിയമം പാലിക്കണമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു.

ദിവസേന ആയിരത്തിലധികം വാഹനങ്ങൾക്ക് പിഴ ഈടാക്കുന്നത് പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

രണ്ടു ദിവസമേ പരിശോധന ഉദ്ദേശിച്ചിരുന്നുള്ളുവെന്നും പരമാവധി വാഹനങ്ങൾക്ക് പരിശോധന നടത്തി പിഴയിട്ടു എന്നും കമ്മീഷണർ. വാട്സാപ്പിലൂടെയാണ് ഉദ്യോഗസ്ഥർക്ക് പരിശോധന നിർത്തിവയ്ക്കാൻ കമ്മീഷണർ നിർദേശിച്ചത്.