വാഹനങ്ങളില്‍ തിരഞ്ഞെടുപ്പ് പരസ്യം പതിക്കുന്നതിന് നിയന്ത്രണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതു-സ്വകാര്യ വാഹനങ്ങളിൽ അനുമതിയില്ലാതെ പരസ്യം പതിക്കുന്നതിന് എതിരെ മോട്ടോർ വാഹനവകുപ്പ്.

തിരഞ്ഞെടുപ്പ് പരസ്യം പതിപ്പിച്ച പൊതുവാഹനങ്ങൾ നിരത്തിലിറക്കണമെങ്കിൽ മോട്ടോർവാഹനവകുപ്പിന് നിശ്ചിതതുക ഫീസായി നൽകണം.

അല്ലാത്ത വാഹന ഉടമകളിൽനിന്ന് പരസ്യത്തിന്റെ ഫീസിനൊപ്പം നിശ്ചിതതുക പിഴയായി ഈടാക്കും. സ്വകാര്യവാഹനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പതിക്കരുതെന്നും മോട്ടോർവാഹനവകുപ്പ് നിർദേശിക്കുന്നു. ലംഘിച്ചാൽ ഇവരിൽനിന്ന് പിഴയീടാക്കും.

പരസ്യം പതിക്കാൻ വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനും പിഴയുണ്ട്. പൊതുവാഹനങ്ങളിൽ പരസ്യംപതിക്കുന്നതിന് അംഗീകൃത നിരക്കുണ്ട്. ഇതുപ്രകാരമാണ് ഫീസടക്കേണ്ടത്. 100 ചതുരശ്ര സെന്റിമീറ്റർ പരസ്യം ഒരുമാസത്തേക്ക് പതിപ്പിക്കുന്നതിന് അഞ്ചുരൂപയാണ് മോട്ടോർവാഹനവകുപ്പ് ഈടാക്കുന്നത്. പരസ്യം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയുംവേണം