വിഖ്യാത ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്ക് കോവിഡ് ബാധിച്ച് മരിച്ചു
വിഖ്യാത ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്ക് കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു കിം കി ഡുക്കെന്നും വെള്ളിയാഴ്ച്ചയാണ് മരണം സംഭവിച്ചതെന്നും ലാത്വിയൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.59 വയസായിരുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് വെള്ളിയാഴ്ച അർദ്ധരാത്രി 1:20 ന് ലാത്വിയയിലായിരുന്നു അന്ത്യം. റിഗയ്ക്കടുത്തുള്ള കടൽ തീരത്ത് വീട് വാങ്ങുന്നതിനായി നവംബർ 20 നാണ് കിം കി-ഡുക്ക് ലാത്വിയയിലെത്തിയത്. എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന മീറ്റിംഗുകളിൽ അദ്ദേഹത്തെ കാണാതായപ്പോഴാണ് സുഹൃത്തുക്കൾ അന്വേഷിച്ചിറങ്ങിയതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സ്പ്രിംഗ് സമ്മർ ഫാൾ വിന്റർ, സമരിറ്റൻ ഗേൾ, ദ ബോ, ത്രീ അയേണ്‍, ബാഡ് ഗൈ, ദ കോസ്റ്റ് ഗാര്‍ഡ്, അഡ്രസ്സ് അണ്‍നോണ്‍, ഡ്രീം അടക്കം നിരവധി വിഖ്യാത ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒട്ടനവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങളും കിം കി ഡുക് നേടിയിട്ടുണ്ട്.