വിജയ് ചിത്രം “മാസ്റ്ററിന്‍റെ” ക്ലൈമാക്സ് ചോര്‍ന്നു

ചെന്നൈ:വിജയ് ചിത്രം മാസ്റ്ററിന്‍റെ ക്ലൈമാക്സ് ചോര്‍ന്നു. സമൂഹമാദ്ധ്യമങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ പ്രചരിക്കുന്നത്. ഒന്നര വര്‍ഷത്തെ അധ്വാനം തകര്‍ക്കരുതെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ പറഞ്ഞു.

കഴിഞ്ഞ ദിവസം വിതരണക്കാര്‍ക്കായി ഒരു ഷോ നടത്തിയിരുന്നു. ഇവിടെ നിന്നാകാം ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നതെന്നാണ് സൂചന.

വിതരണക്കമ്ബനിയിലെ ജീവനക്കാരനെതിരെ നിര്‍മാണ കമ്ബനി പൊലീസില്‍ പരാതി നല്‍കി. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്