വിജയ് ബാബുവിനെതിരെ രണ്ടാമത്തെ പരാതി ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി:നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ രണ്ടാമത്തെ പരാതി ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍.മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നും സി എച്ച്‌ നാഗരാജു പറഞ്ഞു.

വിജയ് ബാബുവിനെ തേടി വിദേശത്ത് ഇപ്പോൾ പോകാൻ തീരുമാനിച്ചിട്ടില്ല. പോകേണ്ട തീരുമാനം വന്നാല്‍ പോകും. ഹാജരാകണമെന്ന് അറിയിച്ച്‌ വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതി കീഴടങ്ങുമെന്നാണ് പ്രതീക്ഷ. അന്വേഷണത്തില്‍ കാലതാമസമുണ്ടായിട്ടില്ല. 22ന് പരാതി ലഭിച്ചു, അന്ന് തന്നെ കേസെടുത്തുവെന്നും സി എച്ച്‌ നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു